നവീകരണ പ്രവര്‍ത്തനത്തിൽ ധനമന്ത്രി തോമസ് ഐസക്കും പങ്കാളിയായി

കൊച്ചി: മഴക്കാലത്തിന് മുമ്പ് കുളങ്ങള്‍ നവീകരിക്കുന്ന എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റെ നൂറു കുളം പദ്ധതിയിലൂടെ വൃത്തിയാക്കിയത് 108 പൊതുകുളങ്ങൾ. പദ്ധതിയുടെ മൂന്നാംഘട്ടത്തിലെ നവീകരണ പ്രവര്‍ത്തനത്തിൽ ധനമന്ത്രി തോമസ് ഐസക്കും പങ്കാളിയായി. രായമംഗലം പഞ്ചായത്തിലെ രണ്ട് ഏക്കര്‍ വരുന്ന ചെങ്ങതാരിചിറയോടെ 108ാമത് കുളമാണ് ഈ വര്‍ഷം നവീകരണം പൂര്‍ത്തിയാക്കുന്നത്.

പദ്ധതിയെ അഭിനന്ദിച്ച ധനമന്ത്രി കുളങ്ങളുടെ പരിപാലനത്തിനും കൂട്ടായ്മ വേണമെന്ന് പറഞ്ഞു.കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൃഷി, മീന്‍ വളര്‍ത്തല്‍ എന്നിവ നടപ്പാക്കുന്നതിന് പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് പദ്ധതി തുടങ്ങിയത്. 46 പഞ്ചായത്തുകളും, മൂന്ന് നഗരസഭകളിലുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എറമാകുളം ജില്ലയിലെ 313 കുളങ്ങള്‍ ഇതിനകം നവീകരിച്ചു.