മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങൾക്കെതിരെ ഇന്ന് ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. രണ് മണിക്ക് പാർലമെന്‍റ് സ്ട്രീറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

ദില്ലി: മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങൾക്കെതിരെ ഇന്ന് ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. രണ് മണിക്ക് പാർലമെന്‍റ് സ്ട്രീറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി എം.ജെ.അക്ബർ ഉൾപ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖർക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തിയതിന്റെ പശ്ചാതലത്തിലാണ് പ്രതിഷേധം.

എം ജെ അക്ബറിനെതിരെ ആരോപണവുമായി നിരവധി മാധ്യമപ്രവർത്തകരാണ് രംഗത്തെത്തിയത്. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബ് തുറന്നെഴുതുകയായിരുന്നു. 'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി' ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. 

വഴങ്ങാത്തപ്പോൾ ജ്യോതിഷ പംക്തി കൈകാര്യം ചെയ്ത സ്ത്രീയെ അയച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. പുസ്കങ്ങൾ വായിച്ച് ബിംബമായി കരുതിയിരുന്ന വ്യക്തിയിൽ നിന്നാണ് ഈ അനുഭവം ഉണ്ടായത്. ഒടുവിൽ രാജികത്ത് എം ജെ അക്ബറിൻറെ സെക്രട്ടറിയെ ഏൽപിച്ച് അവിടെ നിന്ന് കടന്നു എന്നും ഗസാല വഹാബ് പറയുന്നു. അക്ബറിൽ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഏഴാമത്തെ മാധ്യമപ്രവർത്തകയാണ് ഗസാല. അക്ബറിനെതിരെയുള്ള തുറന്നെഴുത്തുകൾ ശരിയെന്ന് നേരിട്ട് അറിയാമെന്ന് സാബാ നഖ്വിയും മധുപൂർണ്ണിമ കിശ്വാറും വ്യക്തമാക്കി.