ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പലയിടങ്ങളിലും പ്രതിഷേധം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ എരുമേലിയിലെ ദേവസ്വം ബോർഡ് ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരു വിഭാഗം ആളുകള്‍ താഴിട്ടുപൂട്ടി കൊടികുത്തി. കോട്ടയം തിരുനക്കരയിലും തൃപ്പൂണിത്തുറയിലും ശബരിമലവിധിക്കെതിരെ ആളുകളുടെ പ്രതിഷേധം നടക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ ബിജെപി ഹർത്താൽ സമാധാനപരം.
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പലയിടങ്ങളിലും പ്രതിഷേധം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ എരുമേലിയിലെ ദേവസ്വം ബോർഡ് ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരു വിഭാഗം ആളുകള്‍ താഴിട്ടുപൂട്ടി കൊടികുത്തി.
വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിശ്വാസികൾക്ക് വേണ്ടന്ന് പറഞ്ഞ് കൊണ്ടാണ് എരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും ഒരു വിഭാഗം ആളുകള്‍ താഴിട്ടു പൂട്ടി കൊടി കുത്തിയത്.
ഇവിടെത്തെ വഴിപാട് കൗണ്ടറും തകർത്ത ആളുകള്‍ ഇനി ക്ഷേത്രങ്ങൾ വിശ്വാസികൾ ഭരിക്കുമെന്നും പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വഴിപാട് കൗണ്ടറിന്റെ വഴിപാട് നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡ് തോട്ടിലെറിഞ്ഞു. ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന നെയിംബോർഡുകളും തകർത്തു.
പത്തനംതിട്ട നിലക്കലില്‍ ആചാര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. കോട്ടയം തിരുനക്കരയിലും തൃപ്പൂണിത്തുറയിലും ശബരിമലവിധിക്കെതിരെ ആളുകളുടെ പ്രതിഷേധം നടക്കുകയാണ്.
അതിനിടെ, ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സമരത്തിനിടെ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ഹർത്താൽ സമാധാനപരം.കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടില്ല.
ആവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് 6 വരെയാണ് ഹർത്താൽ. സ്ത്രീപ്രവേശന വിഷയത്തിൽ പതിനൊന്നാം തീയതി പന്തളത്തും ബിജെപി സമരം സംഘടിപ്പിക്കും.
