കൊച്ചി: കെപിഎംഎസ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമര സഹായ സമിതി കണ്‍വീനര്‍ ജോയ് പാവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം പ്രസ് ക്ലബില്‍ നിന്ന് പത്രസമ്മേളനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ജോയ്.കെപിഎംഎസ് പ്രവര്‍ത്തകരെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‍സിഎസ്‍ടി അട്രോസിറ്റി പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്