രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നാണ് എന്നാണ് ഇവർക്ക് തടവു ശിക്ഷ വിധിച്ച കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റം. എന്നാൽ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ ഉയർത്തുന്ന സന്ദേശം.
മ്യാൻമാർ: റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്തെങ്ങളും വൻപ്രതിഷേധം. അറസ്റ്റ് മീ ടൂ എന്ന ഹാഷ്ടാഗുമായിട്ടാണ് മാധ്യമപ്രവർത്തകർ പ്രതിഷേധ ക്യാംപെയിനിന്റെ ഭാഗമാകുന്നത്. റോഹിംഗ്യൻ മുസ്ലീമുകൾക്ക് നേരെ നടന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ റോയിട്ടേഴ്സിലെ വാ ലോൺ, ക്യാവ് സോ ഊ എന്നീ രണ്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നാണ് എന്നാണ് ഇവർക്ക് തടവു ശിക്ഷ വിധിച്ച കേസിൽ ആരോപിച്ചിരിക്കുന്ന കുറ്റം.
എന്നാൽ അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ ഉയർത്തുന്ന സന്ദേശം. മ്യാൻമറിലെ പ്രമുഖ പത്രമായ സെവൻ ഡെയിലി മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ പത്രത്തിന്റെ മുൻ പേജ് കറുപ്പാക്കിയിരുന്നു. കത്തിയുടെ ചിത്രവും ഒപ്പം അടുത്തയാളാര് എന്ന ചോദ്യവും ചോദിച്ചിട്ടുണ്ട്. മ്യാൻമറിലെ മാധ്യമകൂട്ടായ്മകൾ മിക്കവരും ഈ പ്രതിഷേധത്തിന് ഒപ്പം നിൽക്കുന്നു. പത്ത് റോഹിംഗ്യൻ മുസ്ലീമുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ അറസ്റ്റ്.
