ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ കല്ലേറ് തടയാന്‍ കശ്മീരി യുവാവിനെ സൈനികജിപ്പിന് മുന്നില്‍ കെട്ടിവച്ച് പോകുന്ന ദൃശ്യവും വൈറലായതോടെ സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കശ്മീരി യുവാവിനെ രക്ഷാകവചമാക്കി സൈനിക ജീപ്പിന് മുന്നില്‍ കെട്ടിവച്ച് പോകുന്ന വീഡിയോ വിവാദമായിരിക്കുകയാണ്. സൈനികര്‍ക്കെതിരെയുള്ള ആക്രമണം അപലപിക്കേണ്ടതാണെങ്കില്‍ ഈ സംഭവവും അപലപലനീയമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് വീഡിയോ ഉള്‍പ്പടെ ട്വീറ്റ് ചെയ്ത് മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ സൈന്യം നടത്തിയ ഈ നടപടിക്കെതിരെ എതിര്‍പ്പ് രൂക്ഷമാകുകയാണ്. ഇതിനിടെ സിആര്‍പിഎഫ് ജവാന്‍മാരെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസില്‍ അറസറ്റ് ചെയ്തു. ഒരു സംഘത്തിന്റെ ആക്രമണത്തെ സയപനത്തോടെ നേരിട്ട സൈനികരുടെ വീഡോയദൃശ്യം വൈറലായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീനഗറിലെ ഒരു പോളിംഗ് ബൂത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നിതിടെയാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഒരു സംഘമാളുകള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായതോടെ നടപടി ആവശ്യപ്പെട്ട് സിആര്‍പിഎഫ് പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് നടത്തിയ തിരച്ചിലിലാണ് 5 പേരെ അറസ്റ്റ് ചെയ്ത്. 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ അപലപിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി. സിനിമാകായികതാരങ്ങളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ജവാന്റെ മേലുള്ള ഓരോ ആക്രമണത്തിനും 100 ജീഹാദികളെ കൊല്ലണമെന്ന ഗൗതം ഗംഭീറിന്റെ ട്വീറ്റ് കശ്മീരിലെ കാര്യങ്ങള്‍ പഠിക്കാതെയുള്ള പ്രതിരണമെന്നായിരുന്നു സിപിഎം നേതാവ് വൃന്ദാ കാരാട്ടിന്റെ മറുപടി. 

Scroll to load tweet…