വാഹനം പോകുമ്പോള്‍ ഓടിയെത്തി കല്ലെറിയുന്നതാണ് ദൃശ്യങ്ങളില്‍. കൂട്ടം കൂടിയെത്തിയും ഒറ്റതിരിഞ്ഞും പ്രതിഷേധക്കാര്‍ കല്ലുകള്‍ എറിയുന്നുണ്ട്
കാശ്മീര്‍: ഷോപിയാനില്‍ ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെ സുരക്ഷ സെെന്യത്തിന് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്. സെെന്യത്തിന്‍റെ വാഹനം പോകുമ്പോള്‍ കൂട്ടമായെത്തി പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന്‍റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടു.
വാഹനം പോകുമ്പോള്‍ ഓടിയെത്തി കല്ലെറിയുന്നതാണ് ദൃശ്യങ്ങളില്‍. കൂട്ടം കൂടിയെത്തിയും ഒറ്റതിരിഞ്ഞും പ്രതിഷേധക്കാര്‍ കല്ലുകള്‍ എറിയുന്നുണ്ട്. ഇന്ന് രാവിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക് ഭീകരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് സെെന്യം വധിച്ചത്.
ഏറ്റമുട്ടലില്‍ ഒരു സെെനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് കല്ലേറ് ആരംഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോപിയാനിലെത്തിയ ഭീകരരെപ്പറ്റി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രിയില്‍ സെെന്യം വ്യാപക പരിശോധനകള്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ സെെന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വരെ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ആറ് ഭീകരരെ വധിച്ചത്.
വീഡിയോ കാണാം...
