കടവ് റിസോര്‍ട്ടിലെ യോഗ വേദിയില്‍ നിന്ന് പ്രതിരോധ മന്ത്രി സ്വകാര്യ വാഹനത്തിലാണ് കോഴിക്കോട് ബിച്ചിലെ പൊതു സമ്മേളന നഗരിയിലേക്ക് പോയത്. ബി.ജെ.പി ഏര്‍പ്പെടുത്തിയ സ്വകാര്യ വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്‍തത്. മന്ത്രിക്കൊപ്പം മറ്റൊരു അതിഥി കൂടി അതേ വാഹനത്തില്‍ യാത്ര ചെയ്യുകയും ചെയ്തു. അതീവ സുരക്ഷയുള്ള കേന്ദ്ര മന്ത്രിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയത് വീഴ്ചയാണെന്നാണ് പരാതി. എന്നാല്‍ പൊലീസിനാണ് ആശയക്കുഴപ്പമുണ്ടായതെന്ന് ബിജെപി പ്രതികരിച്ചു.
Add Asianetnews as a Preferred Source

