റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ പി.എസ്.സിയുടെ അടിയന്തര യോഗം ഇന്ന് ചേരും. മന്ത്രിസഭ യോഗത്തിന്റെ ശുപാര്‍ശയാണ് യോഗം പരിഗണിക്കുന്നത്. നാളെ കാലാവധി തീരുന്ന, നേരത്തെ നീട്ടാത്ത റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്കും മാര്‍ച്ച് 31 ന് കാലാവധി തീരുന്ന പട്ടികകളുടെ കാലാവധി മൂന്നുമാസത്തേക്കും നീട്ടണമെന്നാണ് മന്ത്രിസഭയുടെ ശുപാര്‍ശ. കാലാവധി നീട്ടി നല്‍കിയാല്‍ 70 റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ലഭിക്കും.