ജോയിസ് ജോർജ് എംപിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്.  കൊട്ടക്കമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് ജോയ് ജോര്‍ജ് സമർപ്പിച്ചത് വ്യാജരേഖകളെന്ന് പിടി തോമസ് ആരോപിച്ചു. വിവരാവകാശ രേഖകൾ പ്രകാരം ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പി.ടി.തോമസ് വെളിപ്പെടുത്തി. 

ഇടുക്കി: ജോയിസ് ജോർജ് എംപിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. കൊട്ടക്കമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് ജോയ് ജോര്‍ജ് സമർപ്പിച്ചത് വ്യാജരേഖകളെന്ന് പിടി തോമസ് ആരോപിച്ചു. വിവരാവകാശ രേഖകൾ പ്രകാരം ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പി.ടി.തോമസ് വെളിപ്പെടുത്തി.

മൂന്നാർ ട്രിബ്യൂണൽ ഒഫീസിൽ അതിക്രമിച്ച് കടന്നതിൽ ഗൂഡാലോചനയുണ്ട്. ജോയിസ് ജോർജിന്റെയും എസ് രാജേന്ദ്രൻ എംഎൽഎയുടെയും ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കാനുള്ള ശ്രമമായിരുന്നോ ഇതെന്ന് സംശയിക്കേണ്ടതുണ്ടെന്നും പിടി തോമസ് പറഞ്ഞു.