നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുന്നതിന് മുന്‍പ് പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആലുവയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പോലീസ് പദ്ധതി തയ്യാറാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി കോടതി നീട്ടിയ സാഹചര്യത്തില്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. കേസില്‍ പിടിയിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നു പള്‍സര്‍ സുനി ഒളിവില്‍ പാര്‍ക്കാന്‍ ഇടയുള്ള കേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് ചില വിവരങ്ങള്‍ കിട്ടി. ഈ സ്ഥലങ്ങളിലേക്ക് സംഘങ്ങളായി തിരിഞ്ഞ് പൊലിസ് സംഘം തെരച്ചിലി നിറങ്ങിയിട്ടുണ്ട്. പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതമയി നടക്കുകയാണെന് ഐ ജി പി വിജയന്‍ അറിയിച്ചു.