Asianet News MalayalamAsianet News Malayalam

അമൃത്സർ സ്ഫോടനം; അക്രമികൾ പ്രയോ​ഗിച്ചത് ​പാകിസ്താൻ നിർമ്മിത ​​ഗ്രനേഡെന്ന് പഞ്ചാബ് മുഖ്യമന്ത്രി

​ഗ്രനേഡ് നിർമ്മിച്ചത് പാകിസ്ഥാനിലാണെന്നും പ്രതികളിലൊരാളായ ബിക്രംജിത് സിം​ഗിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഇയാളുടെ കൂട്ടാളിയായ അവ്താർ സിം​ഗിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

punchab chief minister revealed that isi behind amruthsar blast
Author
Punjab, First Published Nov 21, 2018, 7:04 PM IST

പഞ്ചാബ്: അമൃത്സറിലെ പ്രാർ‌ത്ഥനാ ഹാളിന് നേർക്ക് നടന്ന ​ആക്രമണത്തിൽ പ്രതികൾ ഉപയോ​ഗിച്ചത് പാക് നിർമ്മിത ​ഗ്രനേഡെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ഗ്രനേഡ് നിർമ്മിച്ചത് പാകിസ്ഥാനിലാണെന്നും പ്രതികളിലൊരാളായ ബിക്രംജിത് സിം​ഗിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഇയാളുടെ കൂട്ടാളിയായ അവ്താർ സിം​ഗിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

നവംബർ 18 ന് രാജസൻസിയിലെ നിരൻകരി ഭവന് നേർക്ക് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ സൈന്യത്തിന് നേർക്ക് പ്രയോ​ഗിക്കുന്ന ഉ​ഗ്രസ്ഫോടന ശേഷിയുള്ള ​ഗ്രനേഡാണ് പ്രാർത്ഥനാലയത്തിന് നേർക്ക് എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാഹാളിന് നേരെ ​ഗ്രനേഡ് എറിയുകയായിരുന്നു. ഇവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios