അപകടത്തില്‍ ഭുരിഭാഗം പേര്‍ക്കും തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇതിൽ ചിലര്‍ മരിക്കുകയും ചിലര്‍ ജിവിതകാലം മുഴുവനും കിടപ്പിലാകുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ തേജസ്വി സത്പുട് പറഞ്ഞു. 

പൂനെ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂനെയില്‍ ബൈക്കപടകങ്ങളില്‍ മരിച്ച യാത്രക്കാരില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നത് മൂന്നു പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. പൂനെയിലെ ട്രാഫിക് പൊലീസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇത് പൂനെ സിറ്റി, പിംപ്രി-ചിഞ്ച്വാദ് എന്നിവിടങ്ങളിലെ കണക്ക് മാത്രമാണ്. 

അപകടത്തില്‍ ഭുരിഭാഗം പേര്‍ക്കും തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇതിൽ ചിലര്‍ മരിക്കുകയും ചിലര്‍ ജിവിതകാലം മുഴുവനും കിടപ്പിലാകുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ തേജസ്വി സത്പുട് പറഞ്ഞു. ഇരുചക്ര വാഹനാപകടത്തെ തുടർന്ന് 2018ല്‍ 182പേരാണ് മരിച്ചത്. അതിൽ ആകെ ഒരാൾ മാത്രമാണ് ഹെൽമെറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2017ല്‍ 212 പേര്‍ പിംപ്രി-ചിഞ്ച്വാദിലെ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ മരിച്ചിട്ടുണ്ട്. ഇവരില്‍ ആരും തന്നെ പെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആകെ 417 പേർക്കാണ് 2017ല്‍ ഗുരുതരമായി പരിക്കേറ്റത്. 2016ല്‍ 185 പേര്‍ മരിക്കുകയും 369 പേർക്ക് പരിക്കേല്‍ക്കുകയൂം ചെയ്തു. ഇവരില്‍ ആരും തന്നെ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 2015ല്‍ 240 പേര്‍ മരിക്കുകയും 401പേര്‍ക്ക് അതി ദാരുണമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിച്ചിരുന്നത്.