സ്കൂളിന് ഫീസ് നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന കോടതി ഉത്തരവിന് ശേഷമാണ് തീരുമാനം എടുത്തതെന്നാണ്   നിയമോപദേശകന്‍

പുണെ:പൈസ അടക്കാത്തതിനെ തുടര്‍ന്ന് 150 വിദ്യാര്‍ത്ഥികളോട് സ്കൂളില്‍ നിന്നും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ കത്തുനല്‍കി. പുണെയിലെ ദന്യാഘനാ സ്കൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. സീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടേതാണ് സ്കൂള്‍. 2016-17 അധ്യയനവര്‍ഷം രക്ഷിതാക്കള്‍ 30,000 രൂപ ഫീസായി അടച്ചെന്നും എന്നാല്‍ 17-18 വര്‍ഷത്തെ ഫീസ് അടച്ചില്ലെന്നുമാണ് സീല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയമോപദേശകന്‍ വിക്രം ദേഷ്മുഖ് എഎന്‍ഐയോട് പറഞ്ഞത്.

സ്കൂളിന് ഫീസ് നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ടെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന് ശേഷമാണ് തീരുമാനം എടുത്തതെന്നാണ് നിയമോപദേശകന്‍ പറഞ്ഞത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ അധിക ഫീസ് ഈടാക്കുകയാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.