Asianet News MalayalamAsianet News Malayalam

പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നവരെ ജയിലിടക്കണം: സാക്ഷി മഹാരാജ്

Put couples embracing in public behind bars Sakshi Maharaj
Author
First Published Sep 20, 2017, 11:19 PM IST

ജയ്പൂര്‍: പൊതുസ്ഥലങ്ങളില്‍ പരസ്യമായി ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.  കാറിലും ബൈക്കിലും പാര്‍ക്കിലും ഇത്തരത്തില്‍ ഇരിക്കുകയും കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതാണ് പീഡനങ്ങള്‍ക്ക് കാരണമാകുന്നതെന്നും സാക്ഷി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി അദ്ദഹം വിവാദം സൃഷ്ടിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios