പുറ്റിങ്ങല്‍ അപകടത്തില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് മുന്‍ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഡിജിപി നിയമോപദേശം തേടിയത്.
പുറ്റിങ്ങല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ നിയമപദേശം സ്വീകരിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു നളിനി നെറ്റോയുടെ കത്ത്. പൊലീസുദ്യോഗസ്ഥരെ ഒഴിവാക്കുന്നുവെന്ന മാധ്യമ റിപ്പോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ പിഴവുകള്‍ നിരത്തി ഡിജിപിക്ക് മുന്‍ ആഭ്യന്തരസെക്രട്ടറി കത്തുനല്‍കിയത്. ഇതാണ് ഡിജിപി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി രവീന്ദ്രന് കൈമാറിയത്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നത് കേസിനെ ദുബലമാക്കുമെന്നും ക്ഷേത്ര ഭാരവാഹിഖള്‍ ഉള്‍പ്പെടെ കേസിലെ പ്രധാന പ്രതികള്‍ക്ക് അത് അനുകൂല ഘടമാകുമെന്നാണ് നിയമോപദേശം. ബോധപൂര്‍വ്വം അട്ടിമറിക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കാണാനാകില്ല. ക്രിമിനല്‍ കുറ്റം ഉദ്യോഗസ്ഥര്‍ക്കുമേല്‍ നിലനില്‍ക്കില്ലെന്നും ജോലിയില്‍ മേല്‍നോട്ട വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ വകുപ്പ് തല നടപിക്ക് ശുരപാശ ചെയ്യാമെന്നുമാണ് നിയമോപദേശം. കേസിന്റെ അന്തിമറിപ്പോര്‍ട്ടും നിയമപദേശവും ഇപ്പോള്‍ ഡിജിപി ലോകനാഥ് ബെഹ്റയുടെ പരിഗണയിലാണ്. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിജിപിയോടാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 110 പേരുടെ മരണത്തിന് ഇടയാക്കിയ പുറ്റങ്ങല്‍ വെടികെട്ട അപടകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥതലത്തില്‍ രണ്ടഭിപ്രായമുള്ളതുകൊണ്ടാണ് പുറ്റിങ്ങല്‍ കേസില്‍ കുറ്റപത്രം വൈകുന്നത്.
