മലപ്പുറം: ഇടത് എംഎല്‍എ പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. നിര്‍മ്മാണ പ്രവൃത്തികള്‍ പാടില്ലാത്ത മേഖലയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍മ്മാണാനുമതി തീരുമാനിക്കേണ്ടത് പഞ്ചായത്താണെന്നും കളക്ടര്‍ വ്യക്തമാക്കി. നേരത്തേ സ്ഥലം സന്ദര്‍ശിച്ച് കളക്ടര്‍ നടത്തിയ പരിശോധനയിലും പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഘലയില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.