ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തിങ്കളാഴ്ച കുവൈറ്റിലെത്തും. കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
ഖത്തറും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ നേത്യത്വത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ നടന്ന വരുകയാണ്.അതിന്റെ തുടര്‍ച്ചയായിട്ടാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ന്റെ സന്ദര്‍ശനം.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് വക്താവ് ഹീതെര്‍ ന്യൂവെര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കാര്യക്ഷമമായ സേവനമാണ് കുവൈറ്റ് നടത്തിവരുന്നത്.
പ്രശ്‌നപരിഹാരം അത്ര എളുപ്പമല്ലെങ്കിലും കുവൈറ്റിന്റെ ശ്രമങ്ങളെ അമേരിക്ക പൂര്‍ണ്ണതോതില്‍ പിന്തുണയ്ക്കും. ഗള്‍ഫിലെ പ്രതിസന്ധിയില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെ് അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടം ഏല്ലാ രാജ്യങ്ങളെയും ഒരുമിച്ചു നിറുത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ കഴിഞ്ഞ ആഴ്ചയില്‍ കുവൈറ്റിലെത്തി പ്രശ്‌നപരിഹാരത്തിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയിരുന്നു.
