പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടർന്ന് കേരളത്തിൽ പുതിയ ക്വാറികൾക്കുള്ള ഖനനാനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. 


ദില്ലി: പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടർന്ന് കേരളത്തിൽ പുതിയ ക്വാറികൾക്കുള്ള ഖനനാനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കേരളത്തിൽ നടക്കുന്ന ഖനനത്തിന്‍റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വിവരങ്ങൾ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികൾക്കും ഖനനത്തിനും പരിസ്ഥിതി അനുമതിക്കായുള്ള അപേക്ഷകൾ പരിഗണിക്കൂവെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട് .