ആലപ്പുഴ: എടത്വയിൽ മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ആറംഗ ക്വട്ടേഷന്‍സംഘം പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെ എടത്വാ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചേർത്തല സ്വദേശികളായ അഖില്‍, കണ്ണന്‍, പ്രജിത്ത്, സന്ദീപ് , അരുണ്‍ ,വിവേക് എന്നിവർ പിടിയിലായത്. തങ്ങളുടെ സുഹൃത്തും തിരുവല്ലായിലെ സ്വകാര്യസ്ഥാപന ഉടമയും തമ്മിലുണ്ടായ തര്‍ക്കത്തിൽ ഇടപെടാൻ എത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

ജില്ലയുടെ വടക്കന്‍മേഖലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ഇവര്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ പിടിക്കൂടിയത്.