സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലടക്കം കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ  കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

പ്രേംനസീറിന്റെ യഥാര്‍ത്ഥ പേരെടുത്ത് പറഞ്ഞാണ് കമലിനെ കമാലുദ്ദീനാക്കാനുളള നീക്കങ്ങളെ അദ്ദേഹം പരിഹസിക്കുന്നത്. ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നു വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി. ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? എന്നാണ് റഫീഖ് അഹമ്മദിന്റെ ചോദ്യം.