മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം

തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പോരാടാൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ ക്ഷണിച്ച് രാഹുൽ ഈശ്വർ. കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിലുണ്ടായിരുന്നെങ്കിൽ ശബരിമലയ്ക്ക് വേണ്ടി പോരാടാൻ അദ്ദേഹം മുന്നിൽ ഉണ്ടാകുമായിരുന്നെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

ഇനിയുള്ള 14 ദിവസം വിലപ്പെട്ടതാണെന്നും പുന:പരിശോധന ഹർജിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ജെല്ലിക്കെട്ട് രീതിയിലുള്ള ഒരു ഓർഡിനൻസ് വേണമെന്നും ഇതിന് വേണ്ടി കോൺഗ്രസും ബി.ജെ.പിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ച് നിൽക്കണം. ദൈവത്തെ ഓർത്ത് ഇതിൽ ആരും രാഷ്ട്രീയം കളിക്കരുത്. എല്ലാ രാഷ്ട്രീയ കക്ഷികളും തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം- രാഹുൽ ഈശ്വർ പറഞ്ഞു.