വെളിപ്പെടുത്തൽ ടേപ്പ് പുറത്തു വന്ന് ഒരുമാസം ആയിട്ടും ഇതുവരെയും അന്വേഷണം നടത്തിയില്ല. മന്ത്രിക്കു എതിരെ നടപടി എടുത്തില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 

ദില്ലി: റഫാൽ ഇടപാടിന്റെ രേഖകൾ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കരിന്റെ പക്കൽ ഉണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത് റാണയുടെ വെളിപ്പെടുത്തൽ ശരിയെന്നു രാഹുൽ ഗാന്ധി. വെളിപ്പെടുത്തൽ ടേപ്പ് പുറത്തു വന്ന് ഒരുമാസം ആയിട്ടും ഇതുവരെയും അന്വേഷണം നടത്തിയില്ല. മന്ത്രിക്കു എതിരെ നടപടി എടുത്തില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറിയുലുണ്ടെന്നാണ് ഗോവന്‍ മന്ത്രിയായ വിശ്വജിത് റാണെയുടെ ഓഡിയോ ടേപ്പിലെ ഉള്ളടക്കം. റാഫാൽ രേഖകൾ കൈയ്യിൽ ഉള്ളതിനാലാണ് പരീക്കർ മുഖ്യമന്ത്രിയായി തുടരുന്നതെന്നും ഓഡിയോ ടേപ്പില്‍ വ്യക്തമാക്കുന്നു. 

Scroll to load tweet…