അഞ്ച് സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ വിദേശത്തേക്ക് പോയത് വന്‍ വിവാദമായതിനെതുടര്‍ന്നാണ് യാത്ര വെട്ടിക്കുറച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണിതാക്കളായി കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ നയിച്ച് ചൈനയില്‍ പോവാനായിരുന്നു നേരത്തെ രാഹുല്‍ ലക്ഷ്യമിട്ടത്. ഈ പദ്ധതി റദ്ദാക്കിയാണ് രാഹുല്‍ ഇന്ന് തിരിച്ചെത്തിയത്. കോണ്‍ഗ്രസിലെ മുതര്‍ന്ന നേതാക്കള്‍ക്കൊപ്പം ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വീട്ടില്‍നിന്നും കാറില്‍ സോണിയാ ഗാന്ധിക്കൊപ്പം പുറത്തിറങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നില്ലിയില്‍ എത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പു ചൂടിനിടെ രാഹുല്‍ വിദേശത്തേക്കു പോയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന അവസ്ഥയിലാണ് അദ്ദേഹം മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയത്. 

അതിനിടെ, കോണ്‍ഗ്രസ് പ്രതിനിധി സംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചു പോവുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജിവാല പറഞ്ഞു. എന്നാല്‍, സംഘത്തില്‍ രാഹുല്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.