രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന് പ്രണബ് മുഖർജിക്കും ക്ഷണം

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും ക്ഷണം. പ്രണബ് മുഖർജി ക്ഷണം സ്വീകരിച്ചു. പ്രണബ് മുഖർജിയെ രാഹുൽ ക്ഷണിക്കാത്തത് വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിന് സിപിഎം, സിപിഐ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഇടതു നേതാക്കൾ അറിയിച്ചു. ബുധനാഴ്ച ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിന് രാഹുൽ ഗാന്ധി ഇടതുകക്ഷികളെ ഉൾപ്പടെ ക്ഷണിച്ചത് വിശാലസഖ്യം നീക്കത്തിൻറെ സൂചനയായി.