അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് ദിവസത്തെ രാഷ്ട്രീയ പര്യടനത്തിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം രാഹുൽ സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പിൽ വിജയിച്ചവരെയും പരാജയപ്പെട്ടവരെയും രാഹുൽ ഗാന്ധി കാണും. ഗുജറാത്തിന്‍റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് കോണ്‍ഗ്രസിനൊപ്പം നിന്നവര്‍ക്ക് രാഹുൽ നന്ദി അറിയിക്കും.
ഗുജറാത്തിൽ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിനെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി. ഹാര്‍ദിക് പട്ടേൽ, ജിഗ്നേഷ് മേവാനി ഉൾപ്പടെയുള്ള നേതാക്കളെയും രാഹുൽ കാണും. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നിര്‍ദ്ദേശം രാഹുൽ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്ക് നൽകും.
