68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ എന്നായിരുന്ന രാഹുലിന്‍റെ ആശംസ. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിക്ക് ആശംസകൾ അറിയിച്ചത്.
ദില്ലി: 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ എന്നായിരുന്ന രാഹുലിന്‍റെ ആശംസ. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദിക്ക് ആശംസകൾ അറിയിച്ചത്.
നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. നല്ല ആരോഗ്യത്തോടെ എപ്പോഴും സന്തോഷമായിരിക്കട്ടെ-,രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വെങ്കയ്യ നായിഡു, അമിത് ഷാ തുടങ്ങി രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള നിരവധി പേരാണ് മോദിക്ക് ആശംസകൾ നേര്‍ന്നത്. പിറന്നാള്‍ ആശംസക്ക് തൊട്ടു താഴെ സെപ്‌റ്റംബർ 15ന് തട്ടിപ്പ് വീരന്‍ മല്യയെ രാജ്യം വിടാന്‍ സഹായിച്ചത് മോദിയാണെന്ന് പറഞ്ഞുളള ട്വീറ്റുകളുമുണ്ട്.
സ്വന്തം മണ്ഡലമായ വാരണസിയിലെ 300 കുട്ടികള്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം. ഇതില്‍ 200 കുട്ടികള്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നിന്നുള്ള കുട്ടികളും മറ്റുള്ളവർ ചേരികളില്‍ നിന്നുള്ള കുട്ടികളുമാണ്. ഇന്ന് വൈകുന്നേരം നലുമണിയോടെയാകും മോദി വാരണസിയില്‍ എത്തുക. തുടര്‍ന്ന് നരൗറിലുള്ള സർക്കാർ സ്‌കൂളില്‍ സന്ദര്‍ശനം നടത്തുകയും 538 പ്രൈമറി സ്‌കൂളുകളില്‍ നടപ്പിലാക്കിയ റൂം ടു റീഡ് ലൈബ്രറി അദ്ദേഹം വിലയിരുത്തുകയും ചെയ്യും. വാരണാസിയിലെത്തുന്ന മോദിയുടെ സുരക്ഷക്കായി 12,000 സുരക്ഷാ സൈനികരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
