ദില്ലി: ഡൈ ഹാര്‍ഡ് സിനിമാ പരമ്പരയെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നെങ്കില്‍ അതിനെ 'ലൈ ഹാര്‍ഡ്" എന്നു വിളിക്കാമായിരുന്നെന്നാണ് രാഹുലിന്‍റെ പുതിയ ട്വീറ്റ്.
അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ആക്ഷന്‍ സിനിമാ പരമ്പരയാണ് ഡൈ ഹാര്‍ഡ്. ബി ജെ പി ലൈ ഹാര്‍ഡ്, ബി ജെ പി ലൈസ്, ഹൗമെനി ബി ജെ പി ലൈസ് എന്നി ഹാഷ്ടാഗുകളും രാഹുല്‍ ട്വീറ്റിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ബി ജെ പിയുടെ അടിത്തറ തന്നെ കള്ളം അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
