ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലശീമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പേര് നേടിയ ഒരു കോണ്‍ഗ്രസ് നേതാവുണ്ട്. ഗൂഗിളില്‍ അയാളുടെ പേര് തെരഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫലിതങ്ങള്‍ കണ്ടെത്താനാകുമെന്ന് നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെ പരിഹസിച്ചു. 

കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ വരെ അദ്ദേഹത്തില്‍ നിന്ന് അകലം പാലിക്കുമ്പോള്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഖിലേഷ് യാദവിന്റെ ബുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചു.