ദില്ലി: രാജ്യത്തിന്റെ തീരാവേദനയായി മാറിയ നിര്‍ഭയയുടെ സഹോദരന് സഹായ ഹസ്തവുമായി രാഹുല്‍ ഗാന്ധി. നിര്‍ഭയയുടെ സഹോദരന് ഉത്തര്‍ പ്രദേശിലെ റായ്ബറേലി ഇന്ദിരാഗാന്ധി ഉഡാന്‍ അക്കാദമിയില്‍ നിന്ന് പൈലറ്റ് പഠനം പൂര്‍ത്തിയാക്കാന്‍ എല്ലാ വിധ സഹായങ്ങളും ചെയ്തത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവരം പുറത്ത് പറയുന്നത് രാഹുല്‍ ഗാന്ധി വിലക്കിയിരുന്നെങ്കിലും നിര്‍ഭയയുടെ അമ്മയെ സന്ദര്‍ശിച്ച വിദേശ മാധ്യമ പ്രതിനിധിയിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്.
ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിര്‍ഭയ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെടുമ്പോള്‍ സഹോദരന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. നിര്‍ഭയയുടെ രണ്ട് സഹോദരന്മാരില്‍ മൂത്തയാളാണ് പൈലറ്റ് പഠനം പൂര്‍ത്തിയാക്കിയത്. 1985 ല്‍ രാജീവ് ഗാന്ധി സ്ഥാപിച്ചതാണ് ഇന്ദിരാ ഗാന്ധി സ്ഥാപിച്ചതാണ് റായ് ബറേലിയിലെ ഇന്ദിരാഗാന്ധി ഉഡാന്‍ അക്കാദമി.
