ബി.ജെ.പി. അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്
ദില്ലി: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയായി ഉയര്ത്തിക്കാട്ടണമെന്ന മോഹം കോണ്ഗ്രസ് മാറ്റി വയ്ക്കുന്നു. ബിജെപി വിരുദ്ധ സഖ്യം പ്രാവര്ത്തികമാക്കുകയാണ് മുഖ്യം. ഇതിനായി പ്രതിപക്ഷ പാര്ട്ടിയിലെ ആരെയും പ്രധാനമന്ത്രി സ്ഥാനാര്ഥിയായി അംഗീകരിക്കാമെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണം.
വിശാല സഖ്യത്തിന് കടുംപിടിത്തം വേണ്ടെന്ന് പ്രവര്ത്തക സമിതി തീരുമാനിച്ചു. പക്ഷേ സഖ്യത്തിന്റെ മുഖം രാഹുലായിരിക്കണമെന്നായിരുന്നു ഉപാധി. പാര്ട്ടി ഒറ്റകക്ഷിയായാൽ രാഹുൽ പ്രധാനമന്ത്രിയെന്നും. രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കമായി കണ്ട പ്രതിപക്ഷ പാര്ട്ടികൾ കോണ്ഗ്രസിന്റെ സഖ്യ ആഹ്വാനത്തോട് കാര്യമായി പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോഹവും കോണ്ഗ്രസ് മാറ്റിവയ്ക്കുന്നത്.
ബി.ജെ.പി അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നാണ് പാര്ട്ടി വ്യക്തമാക്കുന്നത്. തൃണമൂൽ കോണ്ഗ്രസ് നേതാവും ബംഗാള് മുഖ്യമന്ത്രിയുമായ മമത ബാനര്ജി, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവര് ബി.ജെ.പി വിരുദ്ധ സഖ്യത്തിനുള്ള ശ്രമത്തിലാണ്. മമതയെയോ മായാവതിയെയോ പ്രധാമന്ത്രി സ്ഥാനാര്ഥിയായി അംഗീകരിക്കാൻ പ്രശ്നമില്ലെന്നാണ് കോണ്ഗ്രസ് പറയാതെ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മധ്യപ്രദേശ് ,രാജസ്ഥാൻ ഛത്തീസ് ഗഡ് എന്നിവിടങ്ങളിൽ കാര്യമായി സീറ്റ് തന്നാൽ കോണ്ഗ്രസുമായി സഖ്യമുണ്ടാക്കാമെന്നാണ് മായാവതിയുടെ പ്രതികരണം. കോണ്ഗ്രസ് പ്രവര്ത്തക സമിതി തീരുമാനത്തോട് മമത ബാനര്ജി പ്രതികരിച്ചിട്ടില്ല.
