ദില്ലി: ദില്ലി ചീഫ് സെക്രട്ടറിയെ എംഎല്‍എമാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ദില്ലി പൊലീസാണ് റെയ്ഡ് നടത്തുന്നത്. സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നു. അതേസമയം, ഈ ധൈര്യം ലോയ കേസില്‍ അമിത് ഷായെ ചോദ്യം ചെയ്യുന്നതിലും വേണമെന്ന് കെജ്‍രിവാള്‍ പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ ജാമ്യഹര്‍ജി ദില്ലി തീസ് ഹസാരി കോടതി തളളി. അമാനത്തുളള ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് തളളിയത്.
മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തില്‍ പങ്കെടുക്കവേ ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ മര്‍ദ്ദിച്ചുവെന്നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്‍റെ പരാതി. സര്‍ക്കാരിന്‍റെ ഒരു പരസ്യത്തിന് അനുമതി കൊടുക്കാത്തതാണ് കാരണമെന്നും അന്‍ഷു പ്രകാശ് ആരോപിച്ചു.
