കർണാടകത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ദില്ലി: തലശ്ശേരി മൈസൂരു റെയിൽവേ പദ്ധതി കർണാടകത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. കേരളത്തിന്‍റെ മാത്രം പദ്ധതിയാണിത്. ഇന്ത്യൻ റയിൽവേക്ക് മൈസൂരു റെയില്‍വെ പദ്ധതിയിൽ പ്രത്യേക താല്പര്യം ഇല്ല. കർണാടകത്തിലെ എതിർപ്പ് പരിഗണിക്കണമെന്നും ഇരു സംസ്ഥാനങ്ങളും ധാരണയിൽ എത്തിയാൽ മാത്രം പദ്ധതി പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന ഒരു പദ്ധതിയും കേന്ദ്രം അനുവദിക്കില്ലെന്നും തലശ്ശേരി-മൈസുരു പദ്ധതി അത്തരത്തിലുള്ള ഒന്നാണെന്നും റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred