ഡിസംബര്‍ 31 നകം തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു. പൊതു പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച കേസിലാണ് നടപടി.

ലെവല്‍ ക്രോസുകളില്‍ ഇപ്പോഴുള്ള റയില്‍വേ ഗേറ്റുകള്‍ പണിയുന്ന കാലത്ത് ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നു പോയിരുന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് റയില്‍വേ ഗേറ്റ് വഴി കടന്നു പോകുന്നതെന്ന് പരാതിയില്‍ പറയുന്നു.