ജീവനക്കാരില്ലെന്ന് ചൂണ്ടക്കാട്ടി കേരളത്തിലോടുന്ന എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കാന്‍ റെയില്‍വെയുടെ തീരുമാനം. നാളെ മുതല്‍ രണ്ട് മാസത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. എന്നാല്‍ കായംകുളം പാതയില്‍ ട്രക്ക് റിന്യുവല്‍ മെഷീനുകള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും ഇതിന് സൗകര്യമൊരുക്കുക്കനാണ് ട്രെയിനുകളഅ‍ റദ്ദാക്കുന്നതെന്നുമാണ് റെയില്‍വെയുടെ ഔദ്ദ്യോഗിക വിശദീകരണം. എന്നാല്‍ രാവിലെയും വൈകീട്ടുമുള്ള പ്രധാന പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടില്ലെന്നും റെയില്‍വെ അറിയിച്ചു. 

റദ്ദാക്കിയ ട്രയിനുകള്‍
എറണാകുളം കൊല്ലം മെമു (രാവിലെ 5.50)
കൊല്ലം എറണാകുളം മെമു (രാവിലെ 7.45)
എറണാകുളം കായംകുളം പാസഞ്ചര്‍ (രാവിലെ 10.05)
കൊല്ലം എറണാകുളം മെമു (രാവിലെ 11.10)
എറണാകുളം കായംകുളം പാസഞ്ചര്‍ (ഉച്ചയ്‌ക്ക് 12.00)
കായംകുളം എറണാകുളം പാസഞ്ചര്‍ (ഉച്ചയ്‌ക്ക് 1.30)
എറണാകുളം കൊല്ലം മെമു (ഉച്ചയ്‌ക്ക് 2.40)
കായംകുളം എറണാകുളം പാസഞ്ചര്‍ (വൈകീട്ട് 5.10)