യുവാവ് അയല്‍ക്കാരിയായ യുവതിയെ കൊലപ്പെടുത്തി

First Published 3, Apr 2018, 5:11 PM IST
Raipur man kills neighbour after 12 girls rejected his marriage proposals
Highlights
  • വിവാഹം മുടക്കുന്നു എന്ന് ആരോപിച്ച് യുവാവ് അയല്‍ക്കാരിയായ യുവതിയെ കൊലപ്പെടുത്തി

റായ്പൂര്‍: വിവാഹം മുടക്കുന്നു എന്ന് ആരോപിച്ച് യുവാവ് അയല്‍ക്കാരിയായ യുവതിയെ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ റായിപ്പൂരിന് അടുത്ത് ഒരു ഗ്രാമത്തിലാണ് പിന്‍റു എന്ന യുവാവ് അയല്‍ക്കാരിയായ അമേരിക്ക പട്ടീലിനെ കൊലപ്പെടുത്തിയത്. നിശ്ചയം വരെ കഴിഞ്ഞ് വിവാഹ മുടങ്ങിയതോടെയാണ് അയല്‍വാസി തനിക്കെതിരെ കൂടോത്രം ചെയ്യുന്നുണ്ടെന്ന് പിന്‍റു വിശ്വസിച്ചത്. ഇതിനെ തുടര്‍ന്നാണ് കൊലപാതകം.

പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ക്ക് വിവാഹഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു പിന്‍റു എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ എല്ലാം നിരസിക്കപ്പെട്ട ദേഷ്യത്തിലാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്.വടി കൊണ്ട് തല്ലുകയും ഷാള്‍ കൊണ്ട് അമേരിക്കയെ ശ്വാസം മുട്ടിക്കുകയും ചെയ്തു. യുവതി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഗ്രാമവാസികളാണ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

loader