തിരുവനന്തപുരം: പൊതുമേഖല സ്ഥാപമായി കിറ്റസിന്രെ മാനേജിംഗ് ഡയറക്ടർ രാജശ്രീ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. നാലു അഴിമതിക്കേസുകളികലാണ് മുഖ്യമന്ത്രി പ്രോസിക്യൂഷന് അനുമതി നൽകിയത്.
കേരള ട്രാൻസ്പോർട്ട് ഫിനാൻഷ്യൽ ഡെവലപ്പ്മെന്‍റ് കോർപ്പറേഷനിൽ എംഡിയായിരിക്കെ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലാണ് സർക്കാർ പ്രോസിക്യൂഷന്‍ അനുമതി നൽകിയത്. ക്രമവിരുദ്ധമായി രാജിശ്രീ സ്വന്തം പേരിലും ഭർത്താവിന്‍റെ പേരിലും വായ്പയെടുക്കുകയും തിരിച്ചടിക്കാതിരിക്കുകയും ചെയ്തുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഭർത്താവ് ബിനസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തിരുന്നു. തിരിച്ചടവില്ലാതെ കിടന്ന ഈ വായ്പകള്‍ രാജശ്രീ എംഡിയായിരുന്ന കാലഘട്ടത്തിൽ കെടിഡിഎഫിൽ നിന്നുള്ള പണം നൽകി കടംതീർക്കുകയായിരുന്നു.
ചട്ടവിരുദ്ധമായാണ് പൊതുമേഖല സ്ഥാപനത്തിൽ നിന്നുള്ള പണം മറ്റ് വായ്പകളുടെ തിരിച്ചടവിന് ഉപയോഗിച്ചത്തെന്നാണ് കണ്ടെത്തൽ. വ്യവസായ ആവശ്യത്തിനായി ലോണ്‍ തരപ്പെടുത്തിയ ശേഷം ഭൂമിയും വാഹനവും വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വന്തം പേരിലെടുത്ത വായ്പകള്‍ക്ക് നൽകിയിട്ടുള്ള ഈടുകളിൽ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. രാജശ്രീക്കെതുരെ മൂന്നു കേസുകള്‍ കൂടി പുരോഗമിക്കുകയാണ്. എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് വിജിലൻസ് ഡയറക്ടർ പ്രോസിക്യൂഷൻ അനമുതിക്കായി കുറ്റപത്രം സർക്കാരിന് സമപ്പിച്ചത്.
വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും രാജശ്രീ അജിത്തിന് പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നൽകുകയായിരുന്നു.
