ഫെബ്രുവരി 14 ന് സ്‌കൂളുകളില്‍ മാതാപിതാക്കളെ ആരാധിക്കുന്ന ‘മാതൃ-പിതൃ പൂജന്‍ സമ്മന്‍’ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി. 

ജൈപൂര്‍: രാജസ്ഥാനിലെ സ്‌കൂള്‍ കലണ്ടറുകളില്‍ ഫെബ്രുവരി 14 ഇനി മാതാപിതാക്കളെ ആരാധിക്കുന്ന ദിനം. പ്രണയ ദിനാഘോഷങ്ങളെ തടയാനായി എല്ലാ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 14 ന് സ്‌കൂളുകളില്‍ മാതാപിതാക്കളെ ആരാധിക്കുന്ന ‘മാതൃ-പിതൃ പൂജന്‍ സമ്മന്‍’ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി പറഞ്ഞു.

‘മറ്റുളളവരെ സ്നേഹിക്കുന്നതിന് മുമ്പ് കുട്ടികള്‍ ആദ്യം സ്വന്തം മാതാപിതാക്കളെ സ്നേഹിക്കണം' - ദേവ്നാനി പറഞ്ഞു. രാജസ്ഥാന്‍ സ്റ്റേറ്റ് അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വസുദേവ് ദേവ്നാനി. കുട്ടികളില്‍ മാതാപിതാക്കളോടുള്ള സ്നേഹവും ആദരവും വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പേര് നീക്കം ചെയ്തതിനെ തുടര്‍ന്ന് ദേവ്നാനി മുന്‍പും വിവാദങ്ങളില്‍പെട്ടിരുന്നു.