ദില്ലി: തനിക്കെതിരെയും തന്‍റെ സ്ഥാപനങ്ങൾക്കെതിരെയും ആസൂത്രിതമായ ആക്രമണം നടത്തുകയാണ് സിപിഎമ്മെന്ന് രാജീവ് ചന്ദ്രശേഖർ എംപി. മുഖ്യമന്ത്രി പിണറായി വിജയൻ അക്രമരാഷ്ട്രീയം വളർത്തുകയാണ്. തോമസ് ചാണ്ടിയുടെ രാജിക്കുളള പ്രതികാരമാണ് സിപിഎം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ദില്ലിയിൽ പറഞ്ഞു.