റഫാലില്‍ ആശങ്ക ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യയന്തരമന്ത്രി രാജ്നാഥ് സിംഗ്.
ദില്ലി: റഫാലില്‍ ആശങ്ക ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യയന്തരമന്ത്രി രാജ്നാഥ് സിംഗ്. അടിസ്ഥാന രഹിത ആരോപണങ്ങള്‍ പൊളിഞ്ഞെന്നും രാജ്നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ട എന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന് ഈ കേസില്‍ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. എല്ലാം സുതാര്യമായിരുന്നു. അത് കോടതി വിധിയിലൂടെ തെളിയുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതിയുടെ വിധി. റഫാൽ ജെറ്റ് വിമാനത്തിന്‍റെ ഗുണമേൻമയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.
