ദില്ലി: തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. 

കേസിലെ പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ് നാഥ് സിംഗിനെ അറിയിച്ചു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്‌നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചു.