മുംബൈ: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമുമായി തനിക്ക് മൂന്നര വര്‍ഷത്തെ പരിചയമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് വിവാദ സുന്ദരി രാഖി സാവന്ത്. നിരവധി തവണ ആള്‍ദൈവത്തിന്റെ അടുത്ത് പോയിട്ടുണ്ടെന്നും. ഒരിക്കല്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗുര്‍മീതിന്റെ ഗുഹയില്‍ ചെന്നിട്ടുണ്ടെന്നും രാഖി പറഞ്ഞു.

അതേസമയം ഗുര്‍മീതുമായി താന്‍ അടുക്കുന്നത് വളര്‍ത്തുമകളായ ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ലെന്നും വിവാദ സുന്ദരി പറഞ്ഞു. ഗുര്‍മീതിനെ താന്‍ വിവാഹം കഴിക്കുമോ എന്ന ഭയവും തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്നതാകാം അവരെ അസ്വസ്ഥയാക്കിയതെന്നും താരം പറഞ്ഞു. ഗുര്‍മീതിന്റെയും ഹണി പ്രീതിന്റെയും ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രത്തില്‍ ഹണി പ്രീതിന്റെ വേഷം ചെയ്യുന്നതും രാഖി തന്നെയാണ്. 

സിനിമയുടെ പ്രചരണാര്‍ത്ഥം എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ ഗുര്‍മീതിന്റെ സമീപത്ത് അല്‍പവസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നും. എന്നാല്‍, വനിതകളെ ചൂഷണം ചെയ്തതായും പുരുഷന്മാരെ വന്ധ്യംകരണം നടത്തിയതായും അറിയില്ലെന്നും രാഖി പറഞ്ഞു