സിറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലായിരുന്നു ചടങ്ങ്. മഹിളാ മോര്‍ച്ചയുടെ എറണാകുളം ജില്ലാ നേ‍തൃത്വമാണ് കര്‍ദ്ദിനാളിന് രാഖി കെട്ടാന്‍ എത്തിയത്. ഒപ്പം ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളുമുണ്ടായിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാല്‍ തൊട്ട് വന്ദിച്ച ശേഷം പ്രവര്‍ത്തകര്‍ രാഖി കെട്ടി. ബിജെപിയുടെ ഈ നീക്കത്തില്‍ എന്തെങ്കിലും രാഷ്‌ടീയ മാനങ്ങളുണ്ടോയെന്ന ചോദ്യത്തിന് ബിജെപിയുമായി തനിക്ക് അകല്‍ച്ചയില്ലെന്നായിരുന്നു കര്‍ദിനാളിന്റെ പ്രതികരണം. രക്ഷാബന്ധന്‍ ദിവസത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിന് മത-രാഷ്‌ടീയ വ്യത്യാസമില്ലാതെ എല്ലാവരയെും കാണുന്നുണ്ടെന്ന് മഹിളാമോര്‍ച്ച അറിയിച്ചു.