കൊച്ചി: കണ്‍സ്യുമര്‍ ഫെഡ് എംഡി രാമനുണ്ണി അയോഗ്യൻ എന്ന് ഹൈക്കോടതി. രാമനുണ്ണി എംഡിയായി തുടരാൻ അർഹനല്ല എന്ന് കോടതി ഉത്തരവിട്ടു. മുൻ ബോർഡ് അംഗം ഒ.വി അപ്പച്ചൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എംഡിയായി നിയമിതനാകുന്നയാൾ സർക്കാർ സർവീസില്‍ ഉണ്ടാവണം. രാമനുണ്ണി തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ മാത്രമാണ്.
കണ്‍സ്യുമര്‍ ഫെഡ് ബോർഡ് ആണ് നിയമന അതോറിറ്റി. ബോർഡിനെ മറികടന്നായിരുന്നു രാമനുണ്ണിയുടെ നിയമനം.
