രൂപയുടെ വില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബ രാംദേവ് പറഞ്ഞു

ദില്ലി: ദിവസവും ഉയരുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യോഗഗുരു ബാബ രാംദേവ്. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. 

Add Asianetnews as a Preferred SourcegooglePreferred

അല്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബ രാംദേവ് പറഞ്ഞു.

Scroll to load tweet…

രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കാവും. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് മോദിക്കറിയാം. പ്രധാനമന്ത്രി അത് ചെയ്‌തെ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.