തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശത്തും ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അഴിച്ചിവിടുന്ന അക്രമണം അപലനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയമാണ്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പൊലീസ് നോക്കി നില്‍ക്കെയാണ് ആര്‍ എം പി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ ആക്രമമുണ്ടായത്. ആര്‍എംപി നേതാവ് വേണുവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ വച്ചിരിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ആ പ്രദേശങ്ങളിലാകെ സിപിഎം ഭീകരാന്തരീക്ഷം അഴിച്ച് വിട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ക്കാട്ടേരിയിലെയും ഒഞ്ചിയത്തെയും സിപിഎം തേര്‍വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തിയായി പ്രതികരിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
