ജിഷവധക്കേസില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ അന്വേഷണസംഘം കണ്ടെത്തിയതിനേക്കാള്‍ കൂടുതലായി എന്താണ് പുതിയ അന്വേഷണസംഘം കണ്ടെത്തിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വസ്തുതകളറിയാതെ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുന്നെന്നും കുടുംബാംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.