മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തണ്ണീർത്തട നിയമ ലംഘനത്തിന് വ്യക്തമായ തെളിവുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് കത്ത് നൽകും. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. മന്ത്രി തുടരുന്നത് അധാർമ്മികമാണ്. വി എസ് അച്യുതാനന്ദന്‍ പറഞ്ഞ പ്രമാണി ആരെന്ന് വ്യക്തമാക്കണം. പിണറായിയാണോ കോടിയേരിയാണോ പ്രമാണി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.