മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പൗരാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡിജിപിയുടെ ഓഫിസിനു മുന്നിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചുള്ള ഐജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ മുഖ്യമന്ത്രി പിണറായി തന്നെ വിധി പറഞ്ഞിരുന്നു. ഐജിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ തിരക്കഥയാണ്. സമരം ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നു. ഇതിന്റെ ഭാഗമാണ് റിപ്പോർട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഹിജയ്ക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഐജി അന്തിമ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. വസ്തുത വിവര റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ടിൽ ഡിജിപിക്ക് തീരുമാനമെടുക്കാം. എസ്‍യുസിഐSയും സോളിഡാരിറ്റിയും ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ കൊടിയ അനീതിയെന്ന് ജിഷ്ണുവിന്റെ അമ്മാവൻ പ്രതികരിച്ചു. റിപ്പോർട്ടിന്മേൽ സർക്കാർ തീരുമാനം അറിഞ്ഞിട്ടായിരിക്കും അടുത്ത നീക്കമെന്നും ജിഷ്ണുവിന്റെ അമ്മാവൻ പറഞ്ഞു.
