വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകളാണ് മാറ്റിയത്. ജനുവരി 1ലെ പരീക്ഷകൾ 14ന് നടത്താനാണ് തീരുമാനിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നല്‍കുന്ന വിശദീകരണം. 

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണ്. മതില്‍ പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകളാണ് മാറ്റിയത്. ജനുവരി 1ലെ പരീക്ഷകൾ 14ന് നടത്താനാണ് തീരുമാനിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകൾ തുറക്കുന്നത് 31 നുമാണ്.